യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം

Posted on: June 4, 2013 8:03 pm | Last updated: June 4, 2013 at 10:09 pm
SHARE

544571_10150640035471711_185733231710_9577922_576715820_nതൊടുപുഴ: യൂത്ത്‌കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പീരുമേട് നിയോജക മണ്ഡലത്തില്‍ ഫലപ്രഖ്യാപനം വന്നയുടനെയാണ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചത്. പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഐ ഗ്രൂപ്പിലെ ലത്തീഷ് കെ മാത്യുവിനെ എ ഗ്രൂപ്പുകാര്‍ കൈയ്യേറ്റം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണം. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി. വോട്ടെടുപ്പിനിടെ കോഴിക്കോട് വടകരയിലും സംഘര്‍ഷമുണ്ടായി. വോട്ടണ്ണല്‍ നടക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാരല്ലാത്തവര്‍ അകത്ത് കയറിയതായി ആരോപിച്ചാണ് എ ഐ വിഭാഗം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. വിവിധയിടങ്ങളിലെ സംഘര്‍ഷത്തില്‍ പ്രവര്‍കര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.