സന്നാഹമല്‍സരം: ഓസീസിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Posted on: June 4, 2013 9:37 pm | Last updated: June 4, 2013 at 9:38 pm
SHARE

dhoni-karthik_0406ap_630_338x225കാര്‍ഡിഫ്: ചാമ്പ്യന്‍സ് ട്രോഫിയുടെ മുന്നോടിയായി ഓസ്‌ട്രേലിയെക്കെതിരായി നടന്ന സന്നാഹ മല്‍സരത്തില്‍ ഇന്ത്യക്ക് 243 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.ഇന്ത്യ ഉയര്‍ത്തിയ 309 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 23.2 ഓവറില്‍ 65 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് വേണ്ടി ഉമേശ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. ഇന്ത്യക്ക് വേണ്ടി 17 ബൗണ്ടറിയും ഒരു സിക്‌സറുമടക്കം ദിനേഷ് കാര്‍ത്തിക്ക് 146 റണ്‍സ് നേടി. 77 പന്തില്‍ നാലു സിക്‌സറും ആറ് ബൗണ്ടറിയുമടക്കം എം.എസ് ധോണി 91 റണ്‍സ് നേടി. 55 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ ദിനേഷ് കാര്‍ത്തിക്കും ധോണിയുമാണ് മികച്ചസ്‌കോര്‍ സമ്മാനിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും 210 റണ്‍സ് നേടി. മുരളി വിജയ്(1),ശിഖര്‍ ധവാന്‍(17),വിരാട് കോഹ്ലി(9),രോഹിത് ശര്‍മ്മ(10) എന്നവരാണ് പുറത്തായത്.ഓസ്‌ട്രേലിയക്ക് വേണ്ടി ക്ലിന്റ് മാക്കേ രണ്ട് വിക്കറ്റ് നേടി. മിച്ചല്‍ ജോണ്‍സണ്‍,ജെപി ഫോക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ആറിന് ദക്ഷിണാഫ്രിക്കയുമായാണ് ഇന്ത്യയുടെ അടുത്ത മല്‍സരം