സാക്ഷി ധോണിയോടൊപ്പം കളി കണ്ടത് ജീവിതത്തിലെ വലിയ തെറ്റ്: വിന്ദു

Posted on: June 4, 2013 9:28 pm | Last updated: June 4, 2013 at 9:28 pm
SHARE

vindoo with sakshiന്യൂഡല്‍ഹി: മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയോടൊപ്പം ഇരുന്ന കളി കണ്ടതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റെന്ന് വിന്ദു ധാരാസിംഗ്. ജാമ്യത്തിലിറങ്ങിയ വിന്ദു മാധ്യമങ്ങളോട് സംസാരിക്കുകായിരുന്നു.

വാതുവെപ്പ് സംഭവവുമായി തനിക്ക് ഒരു ബന്ധവുമില്ല. വാതുവെപ്പുമായി ബന്ധപ്പെട്ട് ഒരു ക്രിക്കറ്റ് താരത്തോടും സംസാരിച്ചിട്ടില്ല. ഗുരുനാഥ് മെയ്യപ്പന്റെ തന്റെ സുഹൃത്ത് മാത്രമാണ്. അദ്ദേഹത്തിനും വാതുവെപ്പുമായി ബന്ധമില്ല. പാക്കിസ്ഥാന്‍ അംബയറായ ആസാദ് റഊഫിനും വാതുവെപ്പുമായി ബന്ധമില്ല. തന്നോടൊപ്പം അറസ്റ്റ് ചെയ്ത ജയ്പൂര്‍ സ്വദേശികളായ സഞ്ജയും പവാനും വാതുവെപ്പുകാരല്ലെന്നും വിന്ദു പറഞ്ഞു.