ശൈഖ് സാഇദിന്റെ ചിത്രങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ആല്‍ബം

Posted on: June 4, 2013 9:07 pm | Last updated: June 4, 2013 at 9:07 pm
SHARE

album of sheikh sayed

അബൂദബി: അന്തരിച്ച യു എ ഇ ഭരണാധികാരി ശൈഖ് സാഇദിന്റെ അപൂര്‍വ ചിത്രങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ഫോട്ടോ ആല്‍ബം പുറത്തിറങ്ങി. സാഇദ് ഹയര്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹ്യുമാനിറ്റേറിയന്‍ കെയര്‍ ആന്‍ഡ് സ്‌പെഷ്യല്‍ നീഡ്‌സ് ആണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. 5.5 മീറ്റര്‍ വീതിയും 4.5 മീറ്റര്‍ നീളവുമുള്ള ആല്‍ബത്തില്‍ ശൈഖ് സാഇദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ യാന്റെ അപൂര്‍വമായ 210 ചിത്രങ്ങളാണ് ഉള്ളത്.

ചിത്രങ്ങളില്‍ ഭൂരിഭാഗവകും ബ്ലാക് ആന്‍ഡ് വൈറ്റാണ്. ശൈഖ് സാഇദിനൊപ്പം സഞ്ചരിച്ചിരുന്ന ഫോട്ടോഗ്രാഫര്‍ അബ്ദുല്ല അല കഅബി പകര്‍ത്തിയ ചിത്രങ്ങളും മറ്റു വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച ചിത്രങ്ങളുമാണ് ആല്‍ബത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കുട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ ആല്‍ബത്തിലുണ്ട്. ശൈഖ് സാഇദിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവയാണ് ചിത്രങ്ങളില്‍ അധികവും. ആല്‍ബം ഇതിനകം തന്നെ ലോകത്തിലെ വലിയ ആല്‍ബത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് നേടിക്കഴിഞ്ഞു.