ദുബൈ ക്രീക്കിനെ ലോക പൈതൃക കേന്ദ്രമാക്കും

Posted on: June 4, 2013 9:03 pm | Last updated: June 4, 2013 at 9:03 pm
SHARE

DUBAI CREEK PARKദുബൈ: ദുബൈ ക്രീക്കിനെ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിലൊന്നായി അംഗീകരിക്കാന്‍ മറ്റു സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് ശ്രമം നടത്തുമെന്ന് നഗരസഭാ ഡയറക്ടര്‍ റശാദ് ബുക്കാശ് അറിയിച്ചു. 
ഇതിനുവേണ്ടി വിവിധ ഏജന്‍സികളുടെ യോഗം വിളിച്ചുചേര്‍ത്തു. മുനിസിപ്പല്‍ ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഹുസൈന്‍ നാസര്‍ ലൂത്ത അധ്യക്ഷത വഹിച്ചു.
നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടൂറിസം ആന്‍ഡ് ആന്റിക്വിറ്റീസ്, ദുബൈ പോലീസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കൊമേഴ്‌സ് തുടങ്ങിയ ഏജന്‍സികള്‍ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളാണ് ദേരയും ബര്‍ദുബൈയുമെന്ന് ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ഇവിടുത്തെ ജനങ്ങളുടെ അധ്വാനം ക്രീക്കിനെ അടിസ്ഥാനമാക്കിയായിരുന്നു.
ദുബൈക്ക് പ്രശസ്തി നേടിക്കൊടുത്തത് ക്രീക്കാണ്. രാജ്യാന്തര തലത്തില്‍ ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണമെന്നും ലൂത്ത അറിയിച്ചു.