Connect with us

Gulf

അബൂദാബിയില്‍ തീപ്പിടുത്തം: മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

fireഅബുദാബി: ഇലക്ട്രാ സ്ട്രീറ്റില്‍ 18 നില കെട്ടിടത്തിലു ണ്ടായ തീപിടുത്തത്തില്‍ 39 കാരനായ ഫലസ്തീന്‍ പൗരനും മൂന്ന് വയസുകാരിയായ മകളും മരിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. 
ന്യൂ മെഡിക്കല്‍ സെന്റര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കു സമീപം സദഫ് കെട്ടിടത്തിലാണ് തീപിടുത്തം. ഒരു കുടുംബത്തിലെ മൂന്നു പേരടക്കം 15 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റി. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്കും പരുക്കുണ്ട്. 18-ാം നിലയിലെ 15-ാം നമ്പര്‍ ഫഌറ്റിലാണ് തീപിടുത്തം. സിവില്‍ ഡിഫന്‍സ് ഉടന്‍ തന്നെ സ്ഥലത്തെത്തിയതായും അപകടത്തില്‍പ്പെട്ടവരെ ന്യൂമെഡിക്കല്‍ സെ ന്ററില്‍ ചികിത്സിച്ചതായും സെ ന്റര്‍ ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ മാനേജര്‍ ടോം ലൂയിസ് അറിയിച്ചു. തീപിടുത്തം നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കി.
അബുദാബി: ടൂറിസ്റ്റ് ക്ലബ്ബ് ഭാഗത്ത് ബഹുനില താമസ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. രക്ഷപ്പെടാന്‍ വേണ്ടി ഒന്‍പതാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടിയ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഫിലിപ്പൈന്‍ സ്വദേശിയാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു തീ പിടിത്തം. 10 നില കെട്ടിടത്തിന്റെ ഒന്‍പതാം നിലയിയിലെ ഫഌറ്റുകള്‍ കത്തിനശിച്ചു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സും പോലീസും ചേര്‍ന്ന് മറ്റു താമസക്കാരെ ഒഴിപ്പിച്ച ശേഷം തീ നിയന്ത്രണവിധേയമാക്കി. മലയാളികളടക്കം ഒട്ടേറെ കുടുംബങ്ങള്‍ ഇവിടെ താമസിക്കുന്നുണ്ട്. ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ ചില വെയര്‍ഹൗസുകള്‍ക്കും ഇന്നലെ തീപിടിച്ചു. ആളപായങ്ങളില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ട്.

Latest