റെയില്‍വേമന്ത്രി ബന്‍സാലിനെ ചോദ്യം ചെയ്തു

Posted on: June 4, 2013 8:15 pm | Last updated: June 4, 2013 at 8:16 pm
SHARE

1357746747_bansalഡല്‍ഹി:റെയില്‍വേ നിയമന അഴിമതിക്കേസില്‍ റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ സിബിഐ ചോദ്യം ചെയ്തു. അനന്തരവന്റെ ഇടപാടിനെ കുറിച്ച് തനിക്ക ഒന്നും അറിയില്ലെന്ന് ബന്‍സലാല്‍ സിബിഐയെ അറിയിച്ചു. രണ്ട് ഘട്ടമായി ആറ് മണിക്കൂറാണ മന്ത്രിയെ ചോദ്യം ചെയ്തത്. സിബിഐയുടെ അക്ബര്‍ റോഡിലെ ഗസ്റ്റ് ഹൗസില്‍ വിളിച്ചു വരുത്തിയായിരുന്നു പവന്‍കുമാറിനെ ചോദ്യം ചെയ്തത്. സാക്ഷി എന്ന നിലയിലാണ് ഇന്നത്തെ ചോദ്യം ചെയ്യലെന്നും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.