ടിപിയുടെ ശരീരത്തില്‍ 51 മുറിവുണ്ടായിരുന്നതായി സിഐയുടെ മൊഴി

Posted on: June 4, 2013 6:24 pm | Last updated: June 4, 2013 at 7:28 pm
SHARE

tp slugകോഴിക്കോട്: ടിപി ചന്ദ്രശേഖരന്റെ ശരീരത്തില്‍ 51 മുറിവുകളുണ്ടായിരുന്നതായി ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയ പോലീസ് ഉദ്ദ്യോഗസ്ഥന്റെ മൊഴി. താമരശ്ശേരി സിഐ പി.ബിജുരാജാണ് ടിപിയുടെ ശരീരത്തില്‍ 51 മുറിവുണ്ടായിരുന്നതായി കോടതിയില്‍ മൊഴി നല്‍കിയത്. 2012 മെയ് അഞ്ചിന് വടകര ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരമാണ് താന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്. സിവില്‍ പോലീസിനൊപ്പം ടിപി ചന്ദ്രശേഖരന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ടിപിയുടെ ശരീരത്തില്‍ ചെറുതും വലുതുമായ 51 മുറിവുകള്‍ കണ്ടെത്തിയത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതായും സിഐ പി.ബിജു കോടതിയെ അറിയിച്ചു. ടിപിയുടെ വസ്ത്രങ്ങളും ബിജു തിരിച്ചറിഞ്ഞു.അതിനിടെ കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു കൊടുക്കണമെന്ന് കാണിച്ച് ഉടമ നവീന്‍ദാസ് കോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ സാക്ഷി വിസ്താരം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഇന്നോവകാര്‍ വിട്ടുകൊടുക്കാനാവില്ലെന്നായിരുന്നു കോടിയുടെ നിലപാട്.