ഇന്ധന ചോര്‍ച്ച: 4,65,000 കാറുകള്‍ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Posted on: June 4, 2013 7:07 pm | Last updated: June 4, 2013 at 7:07 pm
SHARE

fordഡെട്രോയിറ്റ്: ഇന്ധന ടാങ്കിന് ചോര്‍ച്ചയുണ്ടാകാനും അതുവഴി തീപിടിക്കാനും സാധ്യതയുള്ളതിനെ തുടര്‍ന്ന് പ്രമുഖ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്് 4,65,000 കാറുകള്‍ തിരിച്ചുവിളിച്ചു. ഫോര്‍ഡിന്റെ ഫ്യൂഷന്‍, എക്‌സ്‌പ്ലോറര്‍, ടോറസ്, ഫഌക്‌സ്, പോലീസ് യൂട്ടിലിട്ടി, പോലീസ് ഇന്റര്‍സെപ്റ്റര്‍ ബ്രാന്‍ഡുകളില്‍പ്പെട്ട കാറുകളാണ് തിരിച്ചുവിളിച്ചത്. ഈ വര്‍ഷം പുറത്തിറക്കിയാണ് എല്ലാ കാറുകളും.

ഇന്ധന ടാങ്കിനെയും നിന്നും ഇന്ധന പൈപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണക്ടറിലാണ് ചോര്‍ച്ച കണ്ടെത്തിയതെന്ന് ഫോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു. ഇതുവരെ തീപ്പിടിത്തമോ മറ്റു പ്രശനങ്ങളൊ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഫോര്‍ഡ് വ്യക്തമാക്കി.

തിരിച്ചുവിളിച്ച കാറുകളില്‍ 3,90,000 എണ്ണവും യു എസിലാണ്. 23,000 കാറുകള്‍ കാനഡയിലും 7600 കാറുകള്‍ മെക്‌സിക്കോയിലും മറ്റുള്ളവ യൂറോപ്പ്, തെക്കേ അമേരിക്ക തുടങ്ങിയയിടങ്ങളിലുമാണ്.