അഞ്ചു വര്‍ഷമായി മുറിയില്‍ പൂട്ടിയിട്ട യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി

Posted on: June 4, 2013 6:52 pm | Last updated: June 4, 2013 at 7:00 pm
SHARE

04062013_hemavathiബാംഗ്ലൂര്‍: അഞ്ചു വര്‍ഷമായി മാതാപിതാക്കള്‍ ചെറിയ മുറിയില്‍ പൂട്ടിയിട്ട യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.ബാംഗ്ലൂര്‍ സ്വദേശി കൊമേഴ്‌സ് ബിരുദധാരിയായ ഹേമാവതിയേയാണ് നാട്ടുകാരുടെ ഇടപെടലിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.അതേ സമയം അഞ്ച് വര്‍ഷം മുമ്പ് യുവതി തളര്‍ന്ന് വീണതായി ഇവരുടെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ അയല്‍ക്കാര്‍ ഇക്കാര്യം അംഗീകരിക്കുന്നില്ല. നിലത്ത് അര്‍ധ നഗ്നയായി കിടകിക്കുന്ന അവസ്ഥയിലായിരുന്നു 35 കാരിയായ യുവതിയെ കണ്ടെത്തിയത്. രാത്രി മുഴുവന്‍ അലറിക്കരയുന്നത് കേട്ടതിനെ തുടര്‍ന്ന പോലീസിന്റെ സഹായത്തോടെയാണ് നാട്ടുകാര്‍ പൂട്ടിയിട്ട മുറിക്കുള്ളിലെത്തിയത്.നഗ്നയായി പൂട്ടിയിട്ട നിലയിലായിരുന്നു യുവതിയെ കണ്ടതെന്ന് അയല്‍ക്കാരനായ അഭിഷേക് പറഞ്ഞു.