ഖത്തര്‍ പൗരന്‍ ആദ്യമായി എവറസ്റ്റിന് മുകളില്‍

Posted on: June 4, 2013 6:02 pm | Last updated: June 4, 2013 at 6:02 pm
SHARE

althani at everestദോഹ: ആദ്യമായി ഖത്തര്‍ പൗരന്‍ എവറസ്റ്റ് കീഴടക്കി. ശൈഖ് മുഹമ്മദ് അല്‍ താനിയാണ് ഈ മഹാദൗത്യത്തില്‍ വിജയിച്ചത്. കഴിഞ്ഞ മാസം 22നാണ് ഇദ്ദേഹം വിജയകമായി എവറസ്റ്റ് പര്‍വത്തിന് മുകളിലെത്തിയത്. ഏഴ് ഭൂഖണ്ഡങ്ങകളിലേയും ഉയര്‍ന്ന കൊടുമുടികള്‍ കീഴടക്കുകയെന്നതാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് ദോഹയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എവറസ്റ്റ് കൊടുമുടി കീഴടക്കാനായതിലൂടെ ജീവിതത്തില്‍ ഒട്ടേറെ പാഠങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും ക്ഷമ ശീലിച്ചുവെന്നും അല്‍ താനി പറഞ്ഞു.

സമുദ്രനിരപ്പിന് 29,029 അടി മുകളില്‍ കയറി ഖത്തര്‍ പതാക വീശാനായതിന്റെ അഭിമാനം വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാകില്ല. ജീവിതമെന്ന തന്റെ ഒളിംപിക്‌സില്‍ സ്വര്‍ണമെഡലാണ് താന്‍ നേടിയിരിക്കുന്നത്. താന്‍ എവറസ്റ്റ് കയറുകയായിരുന്നില്ല, മറ്റുള്ളവരോട് മത്സരിക്കുകായിരുന്നു – ആവേശഭരിതനായി അല്‍ താനി പറഞ്ഞു.

തന്റെ മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം ഏപ്രില്‍ നാലിനാണ് അല്‍ താനി എവറസ്റ്റ് കയറാന്‍ തുടങ്ങിയത്.