തൊഴിലാളികള്‍ക്ക് മാത്രമായി ഖത്തറില്‍ ആശുപത്രികള്‍ തുടങ്ങുന്നു

Posted on: June 4, 2013 5:39 pm | Last updated: June 4, 2013 at 5:39 pm

qatar hospitalദോഹ: തൊഴിലാളികള്‍ക്ക് മാത്രമായി ഖത്തറില്‍ ആശുപത്രികള്‍ തുടങ്ങുന്നു. സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്തിന്റെ നേതൃത്വത്തിലാണ് പുതിയ മൂന്ന് ആശുപത്രികളും നാല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കുന്നത്. ദോഹ ഇന്റസ്ട്രിയല്‍ ഏരിയ, മിസഈദ്, റാസ് ലഫാന്‍ ഇന്റസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളിലാണ് ആശുപത്രികള്‍ തുടങ്ങുക. 2015ല്‍ പുതിയ ആശുപത്രികള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സുപ്രീം ഹെല്‍ത്ത് കൗണ്‍സിലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ ഗ്രൂപ്പുകളുടെ നേതൃത്വത്തിലായിരിക്കും ആശുപത്രികളുടെ പ്രവര്‍ത്തനം.