മന്ത്രിസഭാ പുനഃസംഘടന: ഉമ്മന്‍ ചാണ്ടി – രമേശ് കൂടിക്കാഴ്ച നാളെ

Posted on: June 4, 2013 4:28 pm | Last updated: June 4, 2013 at 4:28 pm
SHARE

23-oommen-chandy-chennithalaതിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തമ്മില്‍ നാളെ കൂടിക്കാഴ്ച നടത്തും. രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സമ്മതം മൂളിയ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചകളുടെ തുടര്‍ച്ചയായിരിക്കും നാളെ ചെന്നിത്തലയുമായി നടക്കുന്ന കൂടിക്കാഴ്ചയും. ഡല്‍ഹി ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി, രമേശിനെ അറിയിക്കും.