ഒത്തുകളി: ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ അഷ്‌റഫുളിന് സസ്‌പെന്‍ഷന്‍

Posted on: June 4, 2013 3:38 pm | Last updated: June 4, 2013 at 3:38 pm
SHARE

mohammed ashrafulധാക്ക: ഒത്തുകളി വിവാദം ബംഗ്ലാദേശ് ക്രിക്കറ്റിലും. ഈ വര്‍ഷം നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍
ന്ന് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അഷ്‌റഫുളിനെ സസ്‌പെന്റ് ചെയ്തു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെതാണ് തീരുമാനം. ഒത്തുകളിച്ചതായി അഴിമതി വിരുദ്ധ സമിതിയോട് അഷ്‌റഫുള്‍ സമ്മതിച്ചതായി ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആരോപണ വിധേയമായ മത്സരങ്ങളെക്കുറിച്ച് ഐ സി സി അന്വേഷിക്കും.