ജാമ്യമില്ല: ശ്രീശാന്തിന്റെ കസ്റ്റഡി 14 ദിവസത്തേക്ക് നീട്ടി

Posted on: June 4, 2013 2:25 pm | Last updated: June 4, 2013 at 2:25 pm
SHARE

Sree-latest-247ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിന്റെ ജാമ്യാപേക്ഷ തള്ളി. ഡല്‍ഹി സാകേത് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ശ്രീശാന്തിന്റെയും കേസില്‍ അറസ്റ്റിലായ മറ്റ് അഞ്ച് പേരുടെ കസ്റ്റഡി കാലാവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയും ചെയ്തു. കഴിഞ്ഞ മാസം 27 മുതല്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.

ഐ പി എല്‍ വാതുവെപ്പിന് അധോലോക നായകരുമായി ബന്ധമുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ദാവൂദ് ഇബ്‌റാഹീമുമായും ഛോട്ടാ ഷക്കീലുമായും ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. വാതുവെപ്പ് ആസൂത്രിതമായ കുറ്റകൃത്യമാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.