ആരോഗ്യമന്ത്രിക്കെതിരെ ഡി വൈ എഫ് ഐ പ്രതിഷേധം

Posted on: June 4, 2013 11:30 am | Last updated: June 4, 2013 at 12:09 pm
SHARE

പത്തനംതിട്ട: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്നാരോപിച്ച് ആരോഗ്യമന്ത്രി പങ്കെടുത്ത അദാലത്തിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി. സംസ്ഥാനപ്രസിഡന്റ് റോഷന്‍ റോയ് മാത്യൂ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.