Connect with us

National

വിവരാവകാശനിയമം: പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയതിനെതിരെ സിപിഎം

Published

|

Last Updated

cpim

 

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി ഐ എം വ്യക്തമാക്കി. സ്വതന്ത്രമായ ഉള്‍പ്പാര്‍ട്ടി ചര്‍ച്ചക്ക് ഇത് തടസ്സമാണ് എന്ന് സി പി എം വിലയിരുത്തി.

രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥാപനങ്ങളല്ല. ഇക്കാര്യം തെരെഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ഫണ്ട് വിവരങ്ങള്‍ വേണ്ട സ്ഥലത്ത് സി പി എം ബോധിപ്പിക്കുന്നുണ്ടെന്നും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി അറിയിച്ചു.