പ്രവാസി ഇന്ത്യന്‍ചലച്ചിത്രമേളയ്ക്ക് തുടക്കമായി

Posted on: June 4, 2013 1:14 am | Last updated: June 4, 2013 at 1:14 am
SHARE

pravasi1ദോഹ: 18ാമത് ഇന്ത്യന്‍ചലച്ചിത്ര മേളയ്ക്ക് ഖത്തര്‍നാഷണല്‍തിയേറ്ററില്‍തുടക്കമായി. ഇന്ത്യന്‍അംബാസഡര്‍സഞ്ജീവ് അറോറ മേള ഉദ്ഘാടനം ചെയ്തു. ഖത്തര്‍സാംസ്‌കാരിക മന്ത്രാലയം ഉപദേശകന്‍ മൂസ്സ സൈനുല്‍മൂസ്സ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് പ്രതിനിധി ശ്രീനിവാസന്‍സന്താനം, മലയാളി സംവിധായകന്‍ഫാറൂഖ് അബ്ദുറഹ്മാന്‍, ഛായ അറോറ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍പങ്കെടുത്തു. ഫാറൂഖ് അബ്ദുറഹ്മാന്‍സംവിധാനം ചെയ്ത ‘കളിയച്ഛന്‍’ ആയിരുന്നു ഉദ്ഘാടന ചിത്രം. മഹാകവി പി കുഞ്ഞിരാമന്‍നായരുടെ ‘കളിയച്ഛന്‍’ എന്ന കവിത അടിസ്ഥാനമാക്കി ചെയ്ത ചിത്രം മികച്ച നിലവാരം പുലര്‍ത്തി. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം, മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം, മികച്ച സംഗീതത്തിനുള്ള ദേശീയ പുരസ്‌ക്കാരം എന്നിവ ലഭിച്ച ചിത്രത്തില്‍ മനോജ് കെ ജയനാണ് നായകന്‍. എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണം സിനിമയെ മികവുറ്റതാക്കുന്നു. തീര്‍ഥ, കലാമണ്ഡലം ശിവന്‍നമ്പൂതിരി, മഞ്ജു പിള്ള, ബാബു നമ്പൂതിരി തുടങ്ങിയവര്‍വേഷമിട്ട കളിയച്ഛന്റെ ആദ്യ ലോക പ്രീമിയര്‍ആയിരുന്നു ഇന്നലെ ദോഹയില്‍നടന്നത്. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് മറാത്തി ചിത്രം ഡിയൂള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍എംബസി, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് ന്യൂദല്‍ഹി, നാഷണല്‍ഫിലിം ഡവലപ്‌മെന്റ് കോര്‍പറേഷന്‍സഹകരണത്തോടെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്