ആദ്യാക്ഷരം കുറിച്ച് മഅ്ദിന്‍ വിദ്യാമധുരം ശ്രദ്ധേയമായി

Posted on: June 4, 2013 12:46 am | Last updated: June 4, 2013 at 2:30 pm
SHARE

മലപ്പുറം: അറിവിന്റെ അക്ഷര ലോകത്തേക്ക് കടന്നുവന്ന കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച വിദ്യാമധുരം പരിപാടി ശ്രദ്ധേയമായി.
പുതിയ വിദ്യാഭ്യാസ വര്‍ഷത്തില്‍ വിവിധ സ്‌കൂളുകളില്‍ പ്രവേശനം നേടിയ ആയിരക്കണക്കിന് കുരുന്നുകള്‍ പരിപാടിയില്‍ സംബന്ധിച്ചു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പരിപാടി ഉദ്ഘാടനം ചെയ്തു. ഉണ്ണിപ്പോക്കര്‍ അധ്യക്ഷത വഹിച്ചു.
സയ്യിദ് ഇസ്ഹാഖ് തങ്ങള്‍ കൊന്നാര്, സയ്യിദ് ഹബീബ് തുറാബ് തലപ്പാറ, സയ്യിദ് ഫള്ല്‍ ജമലുല്ലൈലി, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുറ്റിയാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് താജുദ്ധീന്‍ തങ്ങള്‍ പുല്ലാര, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബൂബക്കര്‍ സഖാഫിഅരീക്കോട്, ഡോ. നസീര്‍, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.