കാളികാവില്‍ സാമൂഹിക ശുചീകരണം തുടങ്ങി

Posted on: June 4, 2013 12:45 am | Last updated: June 4, 2013 at 12:45 am

കാളികാവ്: മഴക്കാല രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാളികാവില്‍ സാമൂഹിക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രവും വ്യാപാരി വ്യവസായി ഏകോപന സമിതിയും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്നാണ് ശുചീകരണം നടത്തിയത്. കാളികാവ് അങ്ങാടി, ജംഗ്ഷന്‍, ആശുപത്രി പരിസരം എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. 400ല്‍പരം ആളുകളാണ് ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

ശുചീകരണ പ്രവര്‍ത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ കുഞ്ഞാപ്പഹാജി അധ്യക്ഷത വഹിച്ചു. ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ: പി യു മുഹമ്മദ് നജീബ്, ഗ്രാമപഞ്ചായത്ത് അംഗം മുജീബ് റഹ്മാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദലി,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഗഫൂര്‍ മാളിയേക്കല്‍, എന്‍ സി എം ബാപ്പു, ജെ എച് ഐ എ പി പ്രൊമോദ്കുമാര്‍, പ്രശാന്ത്, ഇസ്ഹാഖ്, എന്നിവര്‍ പ്രസംഗിച്ചു.