നവതിയുടെ നിറവില്‍ കരുണാനിധി

Posted on: June 4, 2013 6:00 am | Last updated: June 3, 2013 at 11:20 pm
SHARE

karunanidhi_1113689fചെന്നൈ: ഡി എം കെ പ്രസിഡന്റ് കരുണാനിധി 90ന്റെ നിറവില്‍. തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ ഉന്നത രാഷ്ട്രീയ, മത നേതാക്കളും ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങളും ആശംസകളര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയില്‍ എത്തി. പടക്കം പൊട്ടിച്ചും മധുരവിതരണം നടത്തിയും ആഘോഷങ്ങളിലേര്‍പ്പെട്ട ഡി എം കെ പ്രവര്‍ത്തകര്‍, എസ് എം എസ് അയച്ച് ആശംസകള്‍ കൈമാറി. ഡി എം കെ സ്ഥാപകന്‍ സി എന്‍ അണ്ണാദുരൈ, ദ്രാവിഡ കഴകം സ്ഥാപകന്‍ ഇ വി രാമസ്വാമി നായ്ക്കര്‍ എന്നിവരുടെ സ്മാരകത്തിലെത്തി കരുണാനിധി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പാര്‍ട്ടി ആസ്ഥാനമായ അറിവാലയത്തില്‍ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ആശംസകളര്‍പ്പിക്കാനെത്തി. ജന്മദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ്, പൊതുപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിരുന്നു.