വിവാദ ലേഖനം: നാളെ ചന്ദ്രിക വിശദീകരണക്കുറിപ്പ് നല്‍കും

Posted on: June 3, 2013 7:31 pm | Last updated: June 3, 2013 at 7:31 pm
SHARE

കോഴിക്കോട്: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിക്കെതിരായ ലേഖനം വിവാദമായ പശ്ചാത്തലത്തില്‍ നാളെ ചന്ദ്രിക ദിനപ്പത്രം വിശദീകരണക്കുറിപ്പ് നല്‍കും. ലേഖനത്തെ കുറിച്ച് ലീഗ് നേതൃത്വത്തിന് ചന്ദ്രിക അധികൃതര്‍ വിശദീകരണം നല്‍കി.

ഇന്നലെ ചന്ദ്രികയുടെ പ്രതിച്ഛായ എന്ന പക്തിയില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെക്കുറിച്ചെഴുതിയ ലേഖനം അപകീര്‍ത്തിപരമാണെന്നാരോപിച്ച് സുകുമാരന്‍ നായര്‍ ചന്ദ്രികക്കെതിരെ വക്കീല്‍ നോട്ടീസയച്ചിരുന്നു.