ലോക്‌സഭാ തെരഞ്ഞെടപ്പില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകര്‍ റെഡ്ഢി

Posted on: June 3, 2013 5:54 pm | Last updated: June 3, 2013 at 5:54 pm
SHARE

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സീറ്റ് വെച്ചുമാറുന്നകാര്യം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു സീറ്റ് അധികം നല്‍കിയില്ലെങ്കില്‍ ഇപ്പോഴുള്ള നാലെണ്ണത്തില്‍ ഒരെണ്ണം വിജയസാധ്യതയുള്ള സീറ്റിനായി വെച്ചുമാറുകയോ ചെയ്യണമെന്നായിരുന്നു സുധാകര്‍ റെഡ്ഡിയെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലം വിട്ടുനല്‍കണമെന്ന് നേരത്തേതന്നെ സി.പി.ഐ. ഇടുക്കി ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.