Connect with us

National

രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശ പരിധിയിലെന്ന് കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുമെന്നും അതിനാല്‍ എല്ലാ പാര്‍ട്ടികളും വിവരാവകാശ കമ്മീഷണര്‍മാരെ നിയമിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടു. നിയമനം ആറ് മാസത്തിനകം ഉണ്ടാകണം. ഇത് രാഷ്ട്രീയ പാര്‍ട്ടികളുടെ സുതാര്യത വര്‍ധിപ്പിക്കുമെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണും വിവരാവകാശ പ്രവര്‍ത്തകനായ സുഭ്‌സ്ഗ് അഗര്‍വാളും നല്‍കിയ പരാതി പരിഗണിച്ചാണ് വിവരാവകാശ കമ്മീഷന്റെ ഉത്തരവ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വന്നാല്‍ പാര്‍ട്ടികളുടെ ചലവ് വരവ് കണക്കുകള്‍ രേഖാമൂലം ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും സാധിക്കും.

നേരത്തെ ഈ ആവശ്യത്തെ സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിയും ബിഎസ്പിയും എതിര്‍ത്തിരുന്നു. എന്നാല്‍ വിവരാവകാശ നിയമ പ്രകാരം പൊതു സ്ഥാപനമാണു രാഷ്ട്രീയ പാര്‍ട്ടികളെന്നായിരുന്നു സിപിഐയുടെ നിലപാട്.

 

Latest