കിനാലൂര്‍ സമരക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു

Posted on: June 3, 2013 5:10 pm | Last updated: June 3, 2013 at 5:10 pm
SHARE

കോഴിക്കോട്: നിര്‍ദിഷ്ട കിനാലൂര്‍ നാലുവരിപാതയ്‌ക്കെതിരെ സമരം നടത്തിയ നാട്ടുകാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചു. കൊയിലാണ്ടി അസിസ്റ്റന്റ് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.നിലവില്‍ 61 പേര്‍ക്കെതിരെയായിരുന്നു കേസുണ്ടായിരുന്നത്.

എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കിനാലൂര്‍ വ്യവസായ ഭൂമിയിലേക്ക് നാലുവരിപാത നിര്‍മ്മിക്കാന്‍ വ്യവസായ വകുപ്പ് ശ്രമം വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.