കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ക്കും പ്രായപരിധി കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം

Posted on: June 3, 2013 2:20 pm | Last updated: June 3, 2013 at 2:20 pm
SHARE

ന്യുഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ്സിനും എന്‍ എസ് യുവിനും പിന്നാലെ കോണ്‍ഗ്രസ്സിലും പ്രായപരിധി കൊണ്ടുവരാന്‍ രാഹുല്‍ ഗാന്ധി നീക്കം തുടങ്ങി. പാര്‍ട്ടിയില്‍ പുതിയ നേതൃനിരയെ കൊണ്ടുവരുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ നീക്കം.

ബ്ലോക്ക് പ്രസിഡന്റിനു പ്രായപരിധി മുപ്പത്തിയഞ്ചിനും അന്‍പതിനും മദ്ധ്യേ ആകണം. പ്രാദേശിക തലത്തില്‍ മൂന്നു വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയം വേണം .

ജില്ലാ പ്രസിഡന്റിനു പ്രായം മുപ്പത്തിയഞ്ചിനും അമ്പത്തിയഞ്ചിനും മദ്ധ്യേ. പ്രാദേശിക തലത്തില്‍ പത്തു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം . പി സി സി അധ്യക്ഷന്മാരുടെ പ്രായം മുപ്പത്തിയഞ്ചു മുതല്‍ അറുപത്തിയഞ്ചു വരെ .കീഴ് ഘടകങ്ങളില്‍ പതിനഞ്ചു വര്‍ഷം പ്രവര്‍ത്തന പരിചയം അഭികാമ്യം. തുടങ്ങിയ നിര്‍ദേശങ്ങളാണ് രാഹുലിന്റെ പരിഗണനയിലുള്ളത്.