ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചിട്ടില്ല: കുഞ്ഞാലിക്കുട്ടി

Posted on: June 3, 2013 12:25 pm | Last updated: June 3, 2013 at 12:51 pm
SHARE

kunjalikkutty1തിരുവനന്തപുരം: മുസ്‌ലീം ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ചോദിച്ചിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഉപമുഖ്യമന്ത്രിസ്ഥാനത്തിനെപ്പറ്റി ചര്‍ച്ച നടത്തിയത് അറിഞ്ഞില്ല എന്നാണ് പറഞ്ഞത്. തിരുവനന്തപുരം പ്രസ് ക്ലബിന്റെ വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കേരളത്തില്‍ അടുത്തിടെയുണ്ടായ രാഷ്ട്രീയ വിവാദങ്ങള്‍കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല.
ചന്ദ്രികയില്‍ വന്ന ലേഖനം ലീഗിന്റെ അറിവോടെയല്ല. ഇക്കാര്യം പത്രം വിശദീകരിക്കും. അതൊരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.