ഉപമുഖ്യമന്ത്രി പദം: വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്ന് മുഖ്യമന്ത്രി

Posted on: June 3, 2013 9:58 am | Last updated: June 3, 2013 at 5:42 pm
SHARE

oommen chandy press meetന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി പദത്തെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രസഭാപുനഃസംഘടന സംബന്ധിച്ച് കേരളത്തില്‍ ചര്‍ച്ച നടത്താനാണ് സോണിയാഗാന്ധി നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രികയില്‍ വന്ന ലേഖനത്തെ കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

എന്നാല്‍ രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നാണ് സൂചന. സര്‍ക്കാറില്‍ രണ്ട് അധികാരസ്ഥാനങ്ങള്‍ ഉണ്ടാവുന്നതിനോട് ഹൈക്കമാന്റിന് യോജിപ്പില്ലാത്തതാണ് കാരണം.

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി സോണിയാഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലെത്തിയത്. അഹമ്മദ് പട്ടേല്‍, വയലാര്‍ രവി എന്നിവരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഉമ്മന്‍ചാണ്ടി സോണിയാഗാന്ധിയെ കണ്ടത്.