പാക്കിസ്ഥാനില്‍ ഇന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പ്

Posted on: June 3, 2013 9:02 am | Last updated: June 3, 2013 at 9:42 am
SHARE

ഇസ്‌ലാമാബാദ്: പാക് ദേശീയ അസംബ്ലിയിലെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും ഇന്ന് തിരഞ്ഞെടുക്കും. അത്ഭുതങ്ങളോ വന്‍ അട്ടിമറികളോ സംഭവിച്ചിട്ടില്ലെങ്കില്‍ അസംബ്ലിയില്‍ കനത്ത ഭൂരിപക്ഷമുള്ള നവാസ് ശരീഫിന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളായ സര്‍ദാര്‍ അയാസ് സ്വാദിഖ്, മുര്‍താസാ ജവാദ് അബ്ബാസി എന്നിവരെ യഥാക്രമം സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുത്തേക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി പി പി), ഇമ്രാന്‍ഖാന്റെ പാക് തഹ്‌രീകെ ഇന്‍സാഫ് (പി ടി ഐ) എന്നീ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. പി പി പിയുടെ സ്ഥാനാര്‍ഥി നവാബ് യൂസുഫും പി ടി ഐയുടെത് ശര്‍യാര്‍ അഫ്രീദിയുമാണ്. പ്രധാനമന്ത്രിക്കായുള്ള ഔദ്യോഗിക തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും.