കവിത / വിദ്യാലയത്തിലേക്ക്…

  Posted on: June 3, 2013 1:19 am | Last updated: June 3, 2013 at 1:19 am
  SHARE

  to schoolമേനിയില്‍ മിന്നുന്ന
  കുഞ്ഞുടുപ്പ്
  അച്ഛന്‍ വന്നപ്പോള്‍
  കൊണ്ടുവന്നു

  കാലീലണിയുവാന്‍
  ചെറുചെരുപ്പ്
  ചേട്ടന്‍ കടയീന്നു
  വാങ്ങിവന്നു

  മുടിയില്‍ ചൂടുവാന്‍
  മുല്ലമാല
  ചേലിലെന്‍ ചേച്ചിയും
  കോര്‍ത്തു തന്നു

  മഴയില്‍ വിരിയുന്ന
  പുള്ളിക്കുട
  മാമനും വാങ്ങി
  കൊടുത്തയച്ചു
  കവിളിലൊരായിരം
  ഉമ്മ തന്ന്
  കൈപ്പിടിച്ചെന്റമ്മ
  കൂട്ടുവന്നു