കുവൈത്തില്‍ നിന്ന് തിരിച്ചയക്കുന്നത് നിയമം ലംഘിച്ചവരെയെന്ന് അംബാസിഡര്‍

Posted on: June 2, 2013 9:03 pm | Last updated: June 2, 2013 at 9:03 pm
SHARE

kuwait ambasadar sulaimanന്യൂഡല്‍ഹി: നിയമലംഘനം നടത്തിയ ഇന്ത്യക്കാരെ മാത്രമാണ് കുവൈത്തില്‍ നിന്ന് തിരിച്ചയച്ചതെന്ന് കുവൈത്ത് അംബാസിഡര്‍ സാമി അല്‍ സുലൈമാന്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ എംബസി വഴി ഇന്ത്യയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തിലെ 20ാം നമ്പര്‍ വിസ 18ാം നമ്പര്‍ ആക്കുന്ന കാര്യം കുവൈത്ത് പാര്‍ലിമെന്റ് ചര്‍ച്ച ചെയ്തുവരികയാണെന്നും സാമി അല്‍ സുലൈമാന്‍ പറഞ്ഞു.

കുവൈത്തിലുള്ള ഇന്ത്യക്കാരുടെ എണ്ണം അറിയിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെട്ടതായി ഇ അഹമ്മദ് അറിയിച്ചു. പ്രവാസി കാര്യ വകുപ്പാണ് പ്രശ്‌നത്തില്‍ ഇടപെടേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി

അതേസമയം, കുവൈത്തില്‍ നിന്ന് ഇന്ത്യക്കാര്‍ ഇപ്പോഴും തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തിലെത്തിയ 25 മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരില്‍ ഏതാനും പേര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മംഗള എക്‌സ്പ്രസിലാണ് ഇവര്‍ വരുന്നത്.