ഡോ്കടര്‍മാരുടെ നിസ്സഹകരണ സമരം പിന്‍വലിച്ചു

Posted on: June 2, 2013 7:38 pm | Last updated: June 2, 2013 at 7:39 pm
SHARE

STETHESCOPE DOCTORതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല നിസ്സഹകരണ സമരം പിന്‍വലിച്ചു. ആരോഗ്യവകുപ്പും ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ചര്‍ച്ചയില്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രധാന സര്‍ക്കാര്‍ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കി ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഡോക്ടര്‍മാരുടെ സമരം. സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നതിനിടെ നടത്തിയ നിസ്സഹകരണ സമരം വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു.