Connect with us

National

മുത്തൂറ്റ് ബേങ്കിലെ മോഷണം: വാദി പ്രതിയായി

Published

|

Last Updated

ന്യൂഡല്‍ഹി: മുത്തൂറ്റ് ബേങ്കിന്റെ ഡല്‍ഹി ശാഖയിലുണ്ടായ വന്‍ മോഷണത്തില്‍ വാദി പ്രതിയായി. മൂന്നര കിലോ സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ ബ്രാഞ്ച് മാനേജര്‍ തൃശൂര്‍ സ്വദേശിയായ ശ്രിജിത്തിനെ ഡല്‍ഹി പോലീസിനെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം 30നാണ് മുത്തൂറ്റ് ബേങ്കിന്റെ ഡല്‍ഹി ശാഖയില്‍ മോഷണം നടന്നതായി ശ്രീജിത്ത് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീജിത്തും ഓഫീസ് ബോയ് ഗിരീഷും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് തെളിയുകയായിരുന്നു. ശ്രീജിത്തിന്റെയും ഗിരീഷിന്റെയും മൊഴികളിലെ വൈരുധ്യമാണ് ഇരുവരയെും കുടുക്കിയത്. മോഷണം പോയതില്‍ രണ്ടര കിലോ സ്വര്‍ണവും പത്ത് ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

Latest