അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് പേരെ വെടിവെച്ചുകൊന്നു

Posted on: June 2, 2013 4:05 pm | Last updated: June 2, 2013 at 4:05 pm
SHARE

indo pak borderശ്രീനഗര്‍: അതിര്‍ത്തിയിലുണ്ടായ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് പേരെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. വടക്കന്‍ കാശ്മീരിലെ നൗഗം മേഖലയിലാണ് സംഭവം.
വെള്ളിയാഴ്ച നൗഗം മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നുഴഞ്ഞുകയറ്റശ്രമമുണ്ടായത്.