യൂസുഫലിയുടെ സ്ഥാപനങ്ങളോട് എതിര്‍പ്പില്ല: പിണറായി

Posted on: June 2, 2013 12:37 pm | Last updated: June 2, 2013 at 1:42 pm
SHARE

pinarayi-vijayanതിരുവനന്തപുരം: എം എ യൂസുഫലി പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളോട് സി പി എമ്മിന് അന്ധമായ എതിര്‍പ്പ് ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷിക്കണം. അതിന് യൂസുഫലി പദ്ധതിയില്‍ നിന്ന് പിന്‍മാറോണ്ടതില്ല. എല്‍ ഡി എഫ് സര്‍ക്കാറാണ് ഇതിന് അനുമതി നല്‍കിയത്. ലുലുവിന് അനുമതി നല്‍കിയതില്‍ തെറ്റു പറ്റിയിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് പോര്‍ട്ട് ട്രസ്റ്റാണ്. വികസനത്തിനും നിക്ഷേപത്തിനും പാര്‍ട്ടി എതിരല്ല.

ലൂലു മാള്‍ വന്നതിന് ശേഷം ഏതെങ്കിലും തരത്തില്‍ ജനങ്ങള്‍ക്ക് ട്രാഫിക്ക് ജാം അടക്കം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുവെങ്കില്‍ അത് സര്‍ക്കാര്‍ പരിഹരിക്കണം. ഇതുമായി ബന്ധപ്പെട്ട് ലൂലുവിന്റെ മുമ്പില്‍ സമരം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നില്ലെന്നും പിണറായി പറഞ്ഞു.
ഇടപ്പള്ളിത്തോട് യൂസുഫലി കയ്യേറിയിട്ടില്ല. തോട് വീതി കുറഞ്ഞത് അന്വേഷിക്കണമെന്നാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്. യൂസുഫലിയെപ്പോലുള്ളവര്‍ നിക്ഷേപവുമായി ഇനിയും സംസ്ഥാനത്തേക്ക് വരണമെന്നും പിണറായി പറഞ്ഞു.