ഫല്‍ക്കാവോ മൊണോകോയില്‍

Posted on: June 2, 2013 11:17 am | Last updated: June 2, 2013 at 11:29 am
SHARE

മാഡ്രിഡ്: അത്‌ലറ്റികോ മാഡ്രിഡിന്റെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമല്‍ ഫല്‍കാവോ അഞ്ചു വര്‍ഷത്തേക്കുള്ള കരാറിന് ഫ്രഞ്ച് ക്ലബ് എ എസ് മൊണോകോയിലേക്ക് കൂടുമാറുന്നു. ഈ സീസണ്‍ അവസാനിച്ചാല്‍ അത്‌ലറ്റികോ മാഡ്രിഡ് വിടുമെന്ന് ഫല്‍കാവോ നേരത്തെത്തന്നെ വ്യക്തമാക്കിയിരുന്നു. മൊണോകോ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പി എസ് ജി അടക്കമുള്ള വമ്പന്‍മാരെ വെല്ലുവിളിക്കാനുള്ള മൊണോകോയുടെ ഒരുക്കത്തിന് ഒരു മുതല്‍ക്കൂട്ടാവും ഫല്‍കാവോയുടെ വരവ്. കൊളംബിയക്ക് വേണ്ടി 44 കളികളില്‍ 16 ഗോളുകള്‍ നേടിയിട്ടുള്ള ഫല്‍കാവോ അര്‍ജന്റൈന്‍ ക്ലബായ റിവര്‍ പ്ലേറ്റിനും പോര്‍ച്ചുഗീസ് ക്ലബ് എഫ് സി പോര്‍ട്ടോക്കും കളിച്ചതിന് ശേഷമാണ് അത്‌ലറ്റികോ മാഡ്രിഡിലേക്ക് വന്നത്.
ഈ സീസണില്‍ അത്‌ലറ്റിക്കോക്ക് വേണ്ടി 36 മത്സരങ്ങളില്‍ നിന്ന് 32 ഗോളുകളാണ് ഫല്‍ക്കാവോ നേടിയത്. ഏകദേശം 441 കോടി രൂപയാണ് ഫല്‍കാവോയുമായുള്ള കരാര്‍.