എന്‍ എസ് എസിനും സുകുമാരന്‍നായര്‍ക്കുമെതിരെ ചന്ദ്രിക

Posted on: June 2, 2013 8:15 am | Last updated: June 2, 2013 at 10:53 am
SHARE

എന്‍ എസ് എസിനെയും സുകുമാരന്‍നായരെയും മുസ്‌ലീം ലീഗ് മുഖപത്രത്തിന്റ രൂക്ഷ വിമര്‍ശനം. സുകുമാരന്‍നായരുടെ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം കേരള സര്‍വീസ് കമ്പനിയില്‍ പ്യൂണായിരുന്നു എന്നു കാണാം. സുകുമാരന്‍ നായര്‍ പലപ്പോഴും ആര്‍ എസ് എസിന്റെ നയമാണ് പറയുന്നത്. സംസ്ഥാന ഭരണത്തില്‍ മുസ്‌ലീം പ്രീണനമാണെന്ന ഉമ്മാക്കി കാണിച്ചാണ് വെള്ളാപ്പളളിയെ ഒപ്പം കൂട്ടിയത് എന്നിങ്ങനെയാണ് ചന്ദ്രികയുടെ വിമര്‍ശനം. തന്റെ മകളെ പ്രോ വൈസ് ചാന്‍സലര്‍ ആക്കുക എന്നത് സുകുമാരന്‍ നായരുടെ ഉദ്ദേശ്യമാണെന്നും ചന്ദ്രിക തുറന്നടിക്കുന്നു.