Connect with us

Kerala

എറണാകുളം ജില്ലയില്‍ ഇന്ന് കെ എസ് ആര്‍ ടി സി പണിമുടക്ക്

Published

|

Last Updated

KSRTC-LOGOകൊച്ചി: കെ എസ് ആര്‍ ടി സി ഡ്രൈവറെ അടിച്ചുകൊന്നതില്‍ പ്രതിഷേധിച്ച് എറണാകുളം ജില്ലയില്‍ ഇന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ പണിമുടക്കുന്നു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. ഇന്നലെയാണ് വെളിയത്തുനാട് സ്വദേശി സദാശിവനെ ബൈക്കിലെത്തിയ ഒരു സംഘം സദാശിവന്‍ ഓടിച്ച ബസ് ബൈക്കില്‍ തട്ടിയതിന്റെ പേരില്‍ മര്‍ദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest