Connect with us

Malappuram

കോഴി നികുതി വരുമാനത്തില്‍ കുറവ് വന്നിട്ടില്ലെന്ന്‌

Published

|

Last Updated

മലപ്പുറം: ജില്ലയില്‍ കോഴി ഇറച്ചി വില്‍പ്പന രംഗത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ച നികുതി വരുമാനത്തില്‍ വമ്പിച്ച കുറവ് വന്നെന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍. ശരാശരി 100 ലോഡ് കോഴികള്‍ നമ്മുടെ ജില്ലയില്‍ പ്രതിദിനം ഭക്ഷ്യ ആവശ്യത്തിനായി ഉപയോഗിച്ച് വരുന്നുണ്ട്.
സത്യത്തില്‍ ഏറ്റവും കൂടുതല്‍ കോഴി ഇറച്ചി ഉപയോഗിക്കുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലുണ്ടായ രൂക്ഷമായ ജലക്ഷാമം കണക്കിലെടുത്ത് വന്‍ പാര്‍ട്ടികളും ആഘോഷങ്ങളും മാറ്റി വെച്ചതിനാല്‍ ജില്ലയിലെ കോഴി ഇറച്ചിയുടെ ഉപയോഗം ഗണ്യമായി കുറയുകയായിരുന്നു. അതോടൊപ്പം പത്ത് ലക്ഷം രൂപ വിറ്റ് വരവുള്ള കോഴി ഫാമുകള്‍ക്ക് വാണിജ്യ നികുതി അടവാക്കേണ്ടതില്ലെന്ന നിബന്ധന കണക്കിലെടുത്തും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥരെ തെറ്റായ രീതിയില്‍ സ്വാധീനിച്ചും ബദല്‍ വഴികളിലൂടെ കേരളത്തിലേക്ക് കോഴികളെ ഇറക്കുമതി ചെയ്ത് നികുതി വെട്ടിച്ചതുമാണ് വില്‍പ്പന നികുതി കുറയുവാന്‍ ഇടയായത്. പെരിന്തല്‍മണ്ണയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹൈദര്‍ ഉച്ചാരക്കടവ് അധ്യക്ഷത വഹിച്ചു. സൈത് മണലായ, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കാദറലി വറ്റലൂര്‍, ജില്ലാ ജോയിന്റ്‌സെക്രട്ടറി കുഞ്ഞുമൊയ്തീന്‍, അബ്ബാസ് എന്നിവര്‍ പ്രസംഗിച്ചു.