Connect with us

Malappuram

മഞ്ചേരിയില്‍ ഈ മാസം ആറ് മുതല്‍ പുതിയ ഗതാഗത പരിഷ്‌കരണം

Published

|

Last Updated

മഞ്ചേരി: നഗരത്തില്‍ ആറു മുതല്‍ പുതിയ ഗതാഗത പരിഷ്‌കാരം നടപ്പില്‍ വരുത്താന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
കോഴിക്കോട്ഭാഗത്തു നിന്നും മഞ്ചേരിയില്‍ വന്ന് തിരിച്ച് പോകുന്ന ബസുകള്‍ തുറക്കല്‍ നിന്നും മുനിസിപ്പല്‍ റോഡ് വഴി സെന്‍ട്രല്‍ ജംഗ്ഷനില്‍ വന്ന് മലപ്പുറം റോഡിലൂടെ ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ വന്ന് തുറക്കല്‍ ബൈപ്പാസ് വഴി തിരിച്ച് കോഴിക്കോട്ടേക്ക് പോകണം.
കോഴിക്കോട് നിന്ന് ആനക്കയം വഴി പോകുന്ന ബസുകള്‍ തുറക്കല്‍ മുനിസിപ്പല്‍ റോഡ് മലപ്പുറം റോഡ് വഴി ഐ ജി ബി ടിയില്‍ വന്ന് പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകുകയും തിരിച്ച് ഐ ജി ബിടി തുറക്കല്‍ ബൈപ്പാസ് വഴി കോഴിക്കോട്ടേക്ക് പോകണം.
മലപ്പുറം ഭാഗത്ത് നിന്നും വന്ന് തിരിച്ച് മലപ്പുറം ഭാഗത്തേക്ക് പോകുന്ന ബസുകള്‍ ഐ ജി ബി ടിയില്‍ പ്രവേശിച്ച് തുറക്കല്‍ ബൈപ്പാസ് റോഡിലൂടെ തുറക്കല്‍ ജംഗ്ഷനില്‍ നിന്നും മുനിസിപ്പല്‍ റോഡില്‍ പ്രവേശിച്ച് സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും മലപ്പുറം റോഡിലൂടെ ഐ ജി ബിടിയില്‍ വന്ന് ഹാള്‍ട്ട് ചെയ്ത് തിരിച്ച് പോകണം.
പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും വന്ന് തിരിച്ച് പോകുന്ന ബസുകള്‍ ഐ ജി ബി ടി തുറക്കല്‍ ബൈപ്പാസ് ജംഗ്ഷന്‍ മുനിസിപ്പല്‍ റോഡ് വഴി സെന്‍ട്രല്‍ ജംഗ്ഷനില്‍ വന്ന് മലപ്പുറം റോഡിലൂടെ ഐ ജി ബിയില്‍ ഹാള്‍ട്ട് ചെയ്ത ശേഷം ഇപ്പോള്‍ പുറത്ത് കടക്കുന്ന രീതിയില്‍ ഒ ബി എസില്‍ നിന്നും പുറത്ത് കടന്ന് മലപ്പുറം റോഡിലൂടെ ഐ ജി ബിടിയില്‍ പ്രവേശിച്ച് പെരിന്തല്‍മണ്ണയിലേക്ക് പോകുക.
പന്തല്ലൂര്‍, വെട്ടേക്കോട്, പുഴങ്കാവ്, പെരിമ്പലം, പടിഞ്ഞാറ്റുമുറി ഭാഗത്തു നിന്നും വന്ന് തിരിച്ച് പോകുന്ന ബസുകല്‍ ഐ ജി ബിടി, തുറക്കല്‍ ബൈപ്പാസ് ജംഗ്ഷന്‍, മുനിസിപ്പല്‍ റോഡ് വഴി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും മലപ്പുറം റോഡിലൂടെ പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരിച്ച് യഥാ സ്ഥലങ്ങളിലേക്ക് പോകണം.
മുള്ളമ്പാറ പോക്കോട്ടൂര്‍, ഭാഗത്തു നിന്നും വന്ന് തിരിച്ച് പോകുന്ന ബസുകള്‍ മുള്ളമ്പാറ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തുറക്കല്‍ ജംഗ്ഷനില്‍ മുനിസിപ്പല്‍ റോഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി മലപ്പുറം റോഡിലൂടെ പഴയ ബസ് സ്റ്റാന്‍ഡില്‍ കയറി ഹാള്‍ട്ട് ചെയ്ത ശേഷം മലപ്പുറം റോഡിലൂടെ ഐ ജി ബി ടിയില്‍ പ്രവേശിച്ച് മുള്ളമ്പാറ ഭാഗത്തേക്ക് പോകണം.
യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ ഡി എം പുതുക്കുടി മുരളീധരന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് ബഷീര്‍, എം വി ഐ, സി ഐ വി കൃഷ്ണദാസ്, എസ് ഐ സി കെ നാസര്‍ സംബന്ധിച്ചു.
നിലവിലുള്ള വാഹന മോട്ടോര്‍ വാഹന നിയമങ്ങളും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരമുള്ള പരിഷ്‌ക്കാരവും ബന്ധപ്പെട്ട എല്ലാവരും പാലിക്കണമെന്നും പാലിക്കാത്തവരുടെ പേരില്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

---- facebook comment plugin here -----

Latest