അരിപ്രയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 23 പേര്‍ക്ക് പരുക്ക്‌

Posted on: June 2, 2013 9:05 am | Last updated: June 2, 2013 at 9:05 am
SHARE

പെരിന്തല്‍മണ്ണ: ദേശീയപാത 213 ല്‍ തിരൂര്‍ക്കാടിന് സമീപം അരിപ്രയില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ഇരുപത്തിമൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ പത്ത് മണിയോടെ അരിപ്ര അങ്ങാടിക്ക് സമീപമുള്ള വളവിലാണ് അപകടം.
മലപ്പുറത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുകയായിരുന്ന പി സി ബ്രദേഴ്‌സ് ബസ്സ്, പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറം ഭാഗത്തേക്ക് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പരുക്കേറ്റ കൂട്ടിലങ്ങാടി ഏലച്ചോല ഷാജഹാന്‍ (45), പടിഞ്ഞാറ്റുമ്മുറിയിലെ ചൈതന്യ വിജയലക്ഷ്മി (59), വറ്റലൂര്‍ സ്വദേശികളായ പറമ്പത്ത് ഫൗസിയ (24), ഫര്‍ഷ പറമ്പത്ത് (2), ഉണ്ണീന്‍ പറമ്പത്ത് (73), ഹാജറുമ്മ പറമ്പത്ത് (65), കൊളത്തൂര്‍ സ്വദേശി കാഞ്ഞിയോട് സുനില്‍ ജോസഫ് (38), പെരിന്താറ്റിരി കോലകത്തൊടി രാജേഷ് ബാബു (24), ഇരുമ്പിളിയം പറമ്പില്‍ അമ്മുകുട്ടി (65), മലപ്പുറം സ്വദേശികളായ സവിത (29), സൗമിനി (47), പുത്തനങ്ങാടിയിലെ പുളിക്കല്‍ യാസര്‍ (35), പടിഞ്ഞാറ്റുമ്മുറിയിലെ ചേരികല്ലിങ്കല്‍ അനുരാധ (42) എന്നിവരെ മൗലാനാ ആസ്പത്രിയിലും, കൂട്ടിലങ്ങാടി മുല്ലപ്പള്ളി യൂസുഫ് (46), നീലേശ്വരം കെ.സി.ഹൗസില്‍ കരീം (38), വറ്റലൂര്‍ സ്വദേശി നെച്ചിക്കണ്ടന്‍ ഗോപാല കൃഷ്ണന്‍ (73), മുണ്ടുപറമ്പിലെ ലളിത (63), അമ്മിനിക്കാട് അരഞ്ഞിക്കല്‍ ഷറീന (32), തച്ചിങ്ങനാടം കാപ്പില്‍ കുഴിയില്‍ സുനീറ (24), കട്ടിലശ്ശേരി താഴത്തത്ത്ര മുഹമ്മദ് അമീന്‍ (23), പുഴക്കാട്ടിരി പുലവാഴി സക്കീന (29),അങ്ങാടുപ്പുറം സുന്ദരാലയത്തില്‍ ഗ്രീഷ്മ (19), മങ്കട കാരക്കുഴിയില്‍ നാരായണി (56) എന്നിവരെ അല്‍ശിഫ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.