രാഷ്ട്രീയത്തില്‍ ശത്രു-മിത്രങ്ങളില്ല: പ്രകാശ് കാരാട്ട്

Posted on: June 2, 2013 8:16 am | Last updated: June 2, 2013 at 8:27 am
SHARE

ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നും എന്നാല്‍ നയങ്ങളാണ് രാഷ്ട്രീയ തീരുമാനങ്ങള്‍ നിര്‍ണയിക്കുന്നതെന്നും സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്ത്യന്‍ എക്‌സ്പ്രസ് പ്രതിനിധിയോടാണ് പ്രകാശ് കാരാട്ടിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വിമാനത്തില്‍ വെച്ച് പത്രലേഖകരോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കാരാട്ട് ഇങ്ങനെ പറഞ്ഞത്.
ശത്രുക്കളോ മിത്രങ്ങളോ അല്ല രാഷ്ട്രീയ തീരുമാനങ്ങള്‍ നിര്‍ണയിക്കുന്നത്. സി പി എമ്മിനെ സംബന്ധിച്ചടുത്തോളം വ്യക്തമായ ചില നയങ്ങളുണ്ട്. ആ നയങ്ങള്‍ക്കനുസരിച്ചാണ് രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നത്. സി പി എം ഇപ്പോഴും യു പി എ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ക്കെതിരാണെന്നും കാരാട്ട് പറഞ്ഞു.