പശു കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Posted on: June 1, 2013 10:45 pm | Last updated: June 1, 2013 at 10:45 pm
SHARE

WYD- ACCIDENT OBIT-RASHEEDമാനന്തവാടി : പശു കുറുകെ ചാടിയതിനാല്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളമുണ്ട മംഗലശ്ശേരിയിലെ വളവില്‍ റഷീദ് (32)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളമുണ്ട നിന്നും യാത്രക്കാര്‍ ഓട്ടോറിക്ഷ വിളിച്ച് തേറ്റമല അഞ്ചാം പീടിക ഇണ്ടേരിക്കുന്നിലേക്ക് പോവുകയായിരുന്നു. പശു കുറുകെ ചാടിയതിനാല്‍ ഓട്ടോറിക്ഷ മറിയുകയും റഷീദിന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

യാത്രക്കാര്‍ പരിക്കൊന്നുംകൂടാതെ അതഭുതകരമായി രക്ഷപ്പെട്ടു. റഷീദിനെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുംവഴി കല്‍പ്പറ്റക്കടുത്ത് വെച്ച് മരിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

വളവില്‍ അമ്മദ് – ആഇശ ദമ്പതികളുടെ മകനാണ് റഷീദ്. ഭാര്യ : ഫസീല, നാല് മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങള്‍ : കുഞ്ഞബ്ദുല്ല, ഷൗക്കത്ത്, റമീസ്, റഷീദ, മിസ്‌രിയ.