National
മോഡി അധികാരത്തിലെത്തുന്നതിനുമുമ്പേ ഗുജറാത്ത് സമൃദ്ധമെന്ന് അഡ്വാനി
ഗ്വാളിയോര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി. നരേന്ദ്ര മോഡി അധികാരത്തിലെത്തുന്നതിന്റെ മുമ്പ് തന്നെ ഗുജറാത്ത് സമൃദ്ധമായിരുന്നുവെന്നും അത് മെച്ചപ്പെടുത്തുക മാത്രമാണ് മോഡി ചെയ്തതെന്നുമാണ് അഡ്വാനി പറഞ്ഞത്.
അതേ സമയം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാനെ അഡ്വാനി പുകഴ്ത്തി. അവികസിതമായിരുന്ന മദ്ധ്യപ്രദേശിനെ വികസിതമാക്കിയത് ചൗഹാനാണെന്നും മാത്രമല്ല അദ്ദേഹം വാജ്‌യിയെ പോലെ സൗമ്യനാണെന്നും അഡ്വാനി പറഞ്ഞു.
ബി ജെ പിയുടെ നയരൂപീകരണ സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മോഡിയും ഗഡ്കരിയും തമ്മില്‍ വടംവലി നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് മോഡിയെ ഇകഴ്ത്തിക്കൊണ്ടുള്ള അഡ്വാനിയുടെ പ്രസ്താവന മോഡിക്ക് അഡ്വാനിയുടെ പിന്‍തുണയില്ലെന്നതിന്റെ തെളിവാണ്.
---- facebook comment plugin here -----