കേരളത്തെ ജാതീയതയിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുന്നു: എം ഐ തങ്ങള്‍

Posted on: June 1, 2013 6:00 pm | Last updated: June 1, 2013 at 6:00 pm
SHARE

ദോഹ: ജാതി സംഘടനകള്‍ കേരളത്തെ ജാതി സമ്പ്രദായത്തിലേക്ക് തിരിച്ചുകൊണ്ടുപോവാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം ഐ തങ്ങള്‍ പറഞ്ഞു. ഖത്തറിലെ മലപ്പുറം ജില്ലാ കെ എം സി സി സംഘടിപ്പിച്ച സീതിസാഹിബ് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മതേതര പാരമ്പര്യത്തിന് ഒരു പോറലുമേല്‍ക്കാതെ കാത്തുസൂക്ഷിക്കാനുള്ള ബാധ്യത എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.