ലീഗ് പ്രതിനിധി സംഘം മഅദനിയെ സന്ദര്‍ശിച്ചു

Posted on: June 1, 2013 5:31 pm | Last updated: June 1, 2013 at 5:31 pm
SHARE

ബാംഗ്ലൂര്‍: മുസ്ലിം ലീഗ് പ്രതിനിധി സംഘം പരപ്പന അഗ്രഹാര ജയിലിലെത്തി അബ്ദുന്നാസര്‍ മഅദനിയെ സന്ദര്‍ശിച്ചു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള സംഘമാണ് മഅദനിയെ സന്ദര്‍ശിച്ചത്.

കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും സംഘം ചര്‍ച്ച നടത്തി. മഅദനിക്ക് ജാമ്യം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴച്ചക്ക് ശേഷം സ്വാദിഖലിത്തങ്ങള്‍ പറഞ്ഞു.