പി സി ജോര്‍ജിന്റെ അഭിനയത്തിനെതിരെ താരസംഘടന

Posted on: June 1, 2013 5:10 pm | Last updated: June 1, 2013 at 5:10 pm
SHARE

pcgeorgeVതിരുവനന്തപുരം: ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ അഭിനയ മോഹങ്ങള്‍ക്ക് സീരിയല്‍ താരങ്ങളുടെ ലോക്ക്. പി സി ജോര്‍ജ് സീരിയലില്‍ അഭിനയിക്കുന്നതിനെതിരെ ടെലിവിഷന്‍ സീരിയല്‍ താരങ്ങളുടെ സംഘടനയാമയ ആത്മ രംഗത്തെത്തി. മുന്‍ മന്ത്രി കെ ബി ഗണേശ് കുമാറിനെതിരെയും ചലച്ചിത്ര സീരിയല്‍ പ്രവര്‍ത്തകര്‍ക്കെതിരേയും നിരന്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചാണ് ആത്മയുടെ നടപടി. പി സി അഭിനയിച്ചാല്‍ തങ്ങള്‍ സഹകരിക്കില്ലെന്നാണ് ആത്മ വ്യക്തമാക്കിയിരിക്കുന്നത്.

സംവിധായകന്‍ സുജിത് സുന്ദറിന്റെ കസ്തൂരിമാന്‍ എന്ന സീരിയലിലെ രണ്ട് ദിവസത്തെ ഷൂട്ടിങ്ങില്‍ ചീഫ് വിപ്പ് അഭിനയിച്ചിരുന്നു. ഈ ഭാഗങ്ങള്‍ സീരിയലില്‍ നിന്ന് കട്ട് ചെയ്യണമെന്നും ആത്മ ആവശ്യപ്പെട്ടിട്ടുണ്ട്.