എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് കൊല്ലത്ത് യുവതി മരിച്ചു

Posted on: June 1, 2013 2:03 pm | Last updated: June 1, 2013 at 4:05 pm
SHARE

h1 n1തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് യുവതി മരിച്ചു. കൊല്ലം സ്വദേശിനിയായ 21 കാരിയാണ് മരിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ ആണ് ഇവരുടെ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് ഇതുവരെ പത്ത് പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പനിപടരുന്നത് നീരിക്ഷിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമായി സംസ്ഥാനതലത്തില്‍ മോണിറ്ററിങ് സെല്‍ രൂപീകരിച്ചിട്ടുണ്ട്. അന്തരീക്ഷ താപനിലയില്‍ പൊടുന്നനെയുള്ള മാറ്റമാണ് രോഗങ്ങള്‍ക്കിടയാക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.