ബി സി സി ഐയുടെ അടിയന്തര യോഗം നാളെ

Posted on: June 1, 2013 2:28 pm | Last updated: June 1, 2013 at 2:28 pm
SHARE

srinivasan_post_1315387617ചെന്നൈ: ഐ പി എല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനിവാസന് മേല്‍ രാജിസമ്മര്‍ദം ശക്തമാകുന്നതിനിടെ ബി സി സി ഐയുടെ അടിയന്തര യോഗം നാളെ ചെന്നൈയില്‍ ചേരും. ബി സി സി ഐ പ്രസിഡന്റ് ശ്രീനിവാസന്‍ തന്നെയാണ് നാളെ 11 മണിക്ക് യോഗം വിളിച്ചുചേര്‍ത്തത്. 48 മണിക്കൂറിനകം യോഗം വിളിച്ചുചേര്‍ക്കാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടതായി ബി സി സി ഐ ജോയിന്റ് സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചതിന് പിന്നാലെയാണ് ശ്രീനിവാസന്‍ യോഗം വിളിച്ചത്.

31 അംഗ ബി സി സി ഐ ഗവേണിംഗ് ബോഡിയില്‍ ശ്രീനിവാസന്‍ ഒഴികെയുള്ള 30 അംഗങ്ങളില്‍ 18 പേരും ശ്രീനിവാസന്‍ രാജിവെക്കണമെന്ന അഭിപ്രായക്കാരണ്. ആറ് പേര്‍ ശ്രീനിവാസനെ പിന്തുണക്കുമ്പോള്‍ മറ്റു ആറുപേര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇവരും പൊതുവികാരണത്തിനൊപ്പം നില്‍ക്കുമെന്നാണ് സൂചന.

ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, ട്രഷറര്‍ അജയ് ഷിര്‍കെ എന്നിവര്‍ ഇന്നലെ രാത്രി രാജിവെച്ചതാണ് ശ്രിനിവാസന്റെ നില പരുങ്ങലിലാക്കിയത്.