നാരായണമൂര്‍ത്തി വീണ്ടും ഇന്‍ഫോസിസ് തലപ്പത്ത്

Posted on: June 1, 2013 2:06 pm | Last updated: June 1, 2013 at 2:06 pm
SHARE

narayana murtyബംഗളൂരു: എന്‍ ആര്‍ നാരായണ മൂര്‍ത്തി വീണ്ടും രാജ്യത്തെ പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ തലപ്പത്ത് തിരിച്ചെത്തി. കമ്പനിയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനായാണ് അദ്ദേഹം ശനിയാഴ്ച ചുമതലയേറ്റത്. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. മകനും ചെയര്‍മാനുമായ രോഹന്‍ മൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ടീം അദ്ദേഹത്തെ സഹായിക്കാനുണ്ടാകുമെന്ന് ഇന്‍ഫോസിസ് വൃത്തങ്ങള്‍ പറഞ്ഞു.

ഇന്‍ഫോസിസ് പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലാണ് 2011ല്‍ വിരമിച്ച നാരായണ മൂര്‍ത്തിയെ വീണ്ടും കൊണ്ടുവരാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. മൂര്‍ത്തി വിരമിച്ച ശേഷം നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാനായി ചുമതലയേറ്റ കെ വി കാമത്ത് സ്വതന്ത്ര ഡയറക്ടര്‍ പദവിയിലേക്ക് മാറി.